ഒരു റഷ്യൻ ചലച്ചിത്രമായ Zoology ഇവാൻ വേർഡോവ്‌സ്‌ക്കി സംവിധാനം ചെയ്ത് നതാലിയ മുക്രിതസ്കയ നിർമിച്ച സിനിമയാണ് .
മധ്യ വയസ്കയായ നടാഷയാണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. സ്ഥലത്തെ മൃഗശാലയിലെ ജോലിക്കാരിയായ നടാഷാ തന്റെ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. സുഹൃത്തുക്കളുടെ പരിഹാസത്തിനിടയിൽ ഈശ്വര വിശ്വസിയായ 'അമ്മ മാത്രമാണ് അവളുടെ ആശ്വസം . മൃഗശാലയിലെ ജോലി അവൾക്ക് തീർത്തും വിരസത ഉളവാക്കുന്നതായിരുന്നു. ഈ വിരസമായ ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി അവൾക്ക് ഒരു വാൽ മുളക്കുന്നു . എന്ത് കാര്യവും അമ്മയോട് തുറന്നു പറയുന്ന നടാഷാ ഇക്കാര്യം മാത്രം അമ്മയോട് മറച്ചു വെച്ച്. കഴിവതും മറ്റുള്ളവരിൽ നിന്നും ഒഴിഞ്ഞത് മാറി നടക്കാൻ തുടങ്ങി. ഇത് കൂടുതൽ പരിഹാസങ്ങൾക്കു പാത്രമാകാൻ സഹായിക്കാതെ ഉള്ളു. ഒടുവിൽ ഒരു ഡോക്ടറെ കാണാൻ തീരുമാനിച്ചു. ചെറുപ്പക്കാരനായ ഡോക്ടർ അവളുടെ നിസ്സഹയാവസ്ഥയിൽ അവളോടൊപ്പം പങ്കുചേർന്നു. തുടർന്ന് അവർ സുഹൂത്തുക്കളും കമിതാക്കളുമാകുന്നു .
കൂടുതൽ സമയവും ഡോക്ടറോ ടൊപ്പം ചെലവഴിക്കാൻ നടാഷ ഇഷ്ടപ്പെട്ടു . വാൽ മുളയ്ക്കുന്നതിനെh വേദനയിലും ഡോക്ടറുടെ സാന്നിധ്യം അവൾക്ക് കൂടുതൽ ആശ്വാസകരമായിരുന്നു . രാത്രികാലങ്ങളും അയാളോടൊപ്പം അവൾ ചെലവഴിച്ചു. ബന്ധം കൂടുതൽ ദൃഢമാകാൻ ഇത്തരം കൂടിക്കാഴ്ച്ചകൾ കാരണമായി . മാനസിക ബന്ധത്തേക്കാൾ ഉപരിയായി ലൈംഗിക ബന്ധത്തിലേക്കും ആ ബന്ധം വളർന്നു എന്നാൽ തന്നെ hമുളച്ചു വന്ന അവയവത്തെയാണ് ഡോക്ടർ ഇഷ്ടപ്പെടുന്നത് എന്ന തിരിച്ചറിവ് നടാഷയെ കൂടുതൽ തളർത്തി. നടന്ന സംഭവത്തെ അമ്മയോട് പറഞ്ഞപ്പോൾ അമ്മയും അവളെ അവഗണിക്കുകയാണുണ്ടായത്. വാൽ മുറിച്ചു കളയാൻ അവൾ തീരുമാനിക്കുന്നു. വാൽ മുറിച്ചു കളയാൻ പോകുന്ന രംഗത്തോടെയാണ് ഈ സിനിമ അവസാനിക്കുന്നത് . കഥയുടെ സത്ത നഷ്ടപ്പെടുത്താതെയാണ് ചിത്രീകരണം നടത്തിയിരിക്കുന്നത് . അതു കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ ഈ സിനിമയ്ക്കു സാധിച്ചു സിനിമ -
No comments:
Post a Comment