Monday, 30 January 2017

പരസ്യകലയുടെ രഹസ്യം



    

Add caption
          പരസ്യം ഒരു കലയാണ്. ഉത്പാദനം പോലെ തന്നെ പ്രധാനമാണ് വിപണനവും. വിപണനത്തിന് ആശ്രയം പരസ്യമാണ്. ഒരു വസ്തുവിന് ഗുണമേന്മയുണ്ടെന്ന് കരുതി എല്ലാവരും വാങ്ങണമെന്നില്ല. ഗുണമേന്മയില്ലാത്ത വസ്തുക്കൾ ആളുകൾ വാങ്ങുന്നത് പരസ്യത്തിന്റെ മികവുകൊണ്ടാണ്. അവിടെയാണ് പരസ്യം ഒരു കലയായി രൂപപ്പെടുന്നത്.ലളിതമായ ഭാഷ പരസ്യത്തെ ആകർഷകമാക്കും.കഴിവതും ദൈർഘ്യം കുറഞ്ഞിരിക്കണം. 
          'മിൽമ കേരളം കണി കണ്ടുണരുന്ന നന്മ', മാതൃകയാക്കാവുന്ന പരസ്യവാചകമാണ് . ഇതിനെ ആകർഷകമാക്കുന്നത് പദ സാമ്യമാണ്. മിൽമ, നന്മ  ഇവയുടെ പ്രയോഗം താളാത്മകമാകയാൽ മനസ്സിൽ പതിയുന്നു.കേരളം കണി കണ്ടുണരുന്ന എന്ന വിശേഷണം നമ്മുടെ നിത്യാനുഭവവുമായി ബന്ധപ്പെടുന്നു. ഈ പ്രയോഗങ്ങളുടെ വശ്യതമൂലം പാലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മിതമ ഓർമയിൽ വരും. അത് വാങ്ങാനുള്ള പ്രേരണ ഉണ്ടാകുന്നു. അവിടെ പരസ്യം വിജയിച്ചു.നിർമ്മാതാക്കളുടെ വിൽപ്പന കൗശലവും വിജയിച്ചു. കുപ്പികളിലും കവറുകളിലും നിറച്ച പാലിന്റെ ദൃശ്യരൂപങ്ങൾ ചേർക്കുമ്പോൾ പരസ്യം കുറേക്കൂടി ശക്തമാകുന്നു. മിൽമ വാങ്ങാന്നവർക്ക് അത് ഒന്നു പരീക്ഷിച്ചു നോക്കാൻതോന്നും. ഇങ്ങനെ മനുഷ്യ മനസ്സിനെ ആകർഷിച്ച് ഒരു വസ്തു ഉപയോഗിക്കാൻ വേണ്ട പ്രേരണ നൽകുന്ന പരസ്യകലയിൽ പല തന്ത്രങ്ങളും അടങ്ങിയിട്ടുണ്ട്.

        പരസ്യങ്ങൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ പരസ്യ വാചകത്തിന്റെ താളമോ പ്രാസമോ മാത്രം പോരാ. അതിന്റെ വാചകം ലഘുവും ആശയം ശക്തവുമായിരിക്കണം. അവരുടെ ചലനവും സംഭാഷണവും ചടുലവും ഹൃദ്യവുമാകണം. ഒരു കലാരൂപം പോലെ പരസ്യചിത്രങ്ങളും കാണാൻ നാം ഇഷ്ടപ്പെടുന്നത് അത് ഒരു കലാസൃഷ്ടി പോലെ സുന്ദരമാകുന്നതു കൊണ്ടാണ്. അതിലെ ഭാഷാ പ്രയോഗവും അവതരണ രീതിയും ആശയവും പുതുമയുള്ളതാകണം.
       

No comments:

Post a Comment