Monday, 30 January 2017

സിനിമ - കിസ്മത്- ഷാനവാസ് കെ ബാവക്കുട്ടി























ഷാനവാസ് കെ ബാവക്കുട്ടി തിരക്കഥയും സംവിധാനവും ചെയ്ത് ശൈലജ മണികണ്ഠൻ നിർമിച്ച മലയാള ചിത്രമാണ് ''കിസ്മത്''.

 ജാതി വിവേചനത്തെ ശക്തമായി പ്രതിപാദിക്കുന്ന ഈ ചിത്രത്തിൽ വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേരുടെ പ്രണയമാണ് ഇതിവൃത്തം . മുസ്ലിം സമുദായത്തിൽപെട്ട 22  വയസ്സുള്ള ഇർഫാനും ദളിത് വിഭാഗത്തിൽപെട്ട 26 വയസ്സുള്ള അനിതയും പ്രണയത്തിലാകുന്നു. എന്നാൽ അനിതയുടെ ജാതിയും പ്രായക്കൂടുതലും ഇർഫാന്റെ വീട്ടുകാരെ ചൊടിപ്പിക്കുന്ന. ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തി നിയമപരമായി വിവാഹിതരാകാൻ അവർ തീരുമാനമെടുക്കുന്ന. പക്ഷെ അവിടെയും തികഞ്ഞ പരിഹാസമാണ് അവർക്ക് നേരിടേണ്ടി വന്നത്. പോലീസുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾക്ക് പാത്രമായി. വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ് അനുനയിപ്പിച്ചു അവരെ രണ്ടു വഴികാക്കുന്നു. എന്നാൽ യാഥാർഥ്യം മനസ്സിലാക്കുന്ന ഇർഫാൻ തിരിച്ച അനിതയുടെ അടുത്തെത്താനുള്ള പരാക്രമത്തിനിടെ അപ്രതീക്ഷിതമായി സ്വന്തം അച്ഛന്റെ കൈകൊണ്ട് കൊല്ലപ്പെടുന്നു. ഇതൊന്നും അറിയാതെ അനിത ആ നാട്ടിലേക്ക് കടന്നു വരുന്നത് വരെ ആദ്യ കഥാന്ത്യമായി കാട്ടിത്തരുന്നുവെങ്കിൽ പിന്നീട് അനിതയെ കേരളത്തിന് പുറത്തു ഉദ്ദ്യോഗസ്ഥയായ ഒരു യുവതി ആയാണ് കാണുന്നത്. ജാതിയുടെ പേരിൽ പ്രണയത്തെ നിഷേധിച്ചവർക്ക് ഒടുവിൽ സ്വന്തം രക്തത്തെ  തന്നെ ബാലീ കൊടുക്കേണ്ടി വരുന്നു. മാത്രമല്ല ഒരു ദളിത് യുവതിയുടെ വളർച്ചയും ഈ ചലച്ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നു . യഥാർത്ഥമായ ഒരു സംഭവത്തെയാണ് ഷാനവാസ് കിസ്മത്തിന് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്. 
 

No comments:

Post a Comment