Monday, 30 January 2017

കവിത

കുയിൽ നാദം


മഴ മേഘക്കാറന്നു ചുംബിച്ച നേരത്തു-
 മലമേടു പൂത്തതും കണ്ടു നിന്നൂ വീണ്ടു-
 മറിയാതെ കണ്ണൊന്നു പായിച്ചു നോക്കുമ്പോ
ളകലെയാ തൈത്തെങ്ങിൽ കുയിലൊന്നു കൂകുന്നു.

കുയിൻ നാദം മനമാകെ കുളിരൊന്നു തൂകുമ്പോ
ളനുകരിക്കാൻ നാവു വെമ്പുന്ന നേരത്തു 
കളിയാക്കി മിത്രങ്ങൾ ചൊല്ലുന്ന വാചകം
 കുയിൽ കേൾക്കുമോയെന്ന് തെല്ലൊന്ന് ശങ്കിച്ചു.

പിന്നെയും നോക്കവേ കണ്ടു ഞാനരികി- 
ലൂടണിയായി പോകുന്ന കുഞ്ഞൻ ഉറുമ്പിനെ...

വരിയൊന്നു തെറ്റാനായ് വിരലൊന്നു വെച്ചപ്പോ
ളൊരുവൻ കടിച്ചങ്ങു വിരലോ തിണർത്തു.

കരയാനായ് തുനിയുമ്പോൾ വീണ്ടുമെൻ മിത്രങ്ങൾ 
കളിയാക്കി കുയിലുപോൽ കൂകിയെന്നെ.

പിന്നെയും തെല്ലൊന്നു പേടിച്ചു ഞാനങ്ങു
 തൈത്തെങ്ങിൻ തുമ്പിലേക്കൊളി
 കണ്ണാൽ നോക്കുമ്പോൾ 
കളിയാക്കി കുയിലമ്മ പിന്നെയും കൂകിയോ..?

No comments:

Post a Comment