Monday, 30 January 2017
കവിത
കുയിൽ നാദം
മഴ മേഘക്കാറന്നു ചുംബിച്ച നേരത്തു-
മലമേടു പൂത്തതും കണ്ടു നിന്നൂ വീണ്ടു-
മറിയാതെ കണ്ണൊന്നു പായിച്ചു നോക്കുമ്പോ
ളകലെയാ തൈത്തെങ്ങിൽ കുയിലൊന്നു കൂകുന്നു.
കുയിൻ നാദം മനമാകെ കുളിരൊന്നു തൂകുമ്പോ
ളനുകരിക്കാൻ നാവു വെമ്പുന്ന നേരത്തു
കളിയാക്കി മിത്രങ്ങൾ ചൊല്ലുന്ന വാചകം
കുയിൽ കേൾക്കുമോയെന്ന് തെല്ലൊന്ന് ശങ്കിച്ചു.
പിന്നെയും നോക്കവേ കണ്ടു ഞാനരികി-
ലൂടണിയായി പോകുന്ന കുഞ്ഞൻ ഉറുമ്പിനെ...
വരിയൊന്നു തെറ്റാനായ് വിരലൊന്നു വെച്ചപ്പോ
ളൊരുവൻ കടിച്ചങ്ങു വിരലോ തിണർത്തു.
കരയാനായ് തുനിയുമ്പോൾ വീണ്ടുമെൻ മിത്രങ്ങൾ
കളിയാക്കി കുയിലുപോൽ കൂകിയെന്നെ.
പിന്നെയും തെല്ലൊന്നു പേടിച്ചു ഞാനങ്ങു
തൈത്തെങ്ങിൻ തുമ്പിലേക്കൊളി
കണ്ണാൽ നോക്കുമ്പോൾ
കളിയാക്കി കുയിലമ്മ പിന്നെയും കൂകിയോ..?
പരസ്യകലയുടെ രഹസ്യം
പരസ്യം ഒരു കലയാണ്. ഉത്പാദനം പോലെ തന്നെ പ്രധാനമാണ് വിപണനവും. വിപണനത്തിന് ആശ്രയം പരസ്യമാണ്. ഒരു വസ്തുവിന് ഗുണമേന്മയുണ്ടെന്ന് കരുതി എല്ലാവരും വാങ്ങണമെന്നില്ല. ഗുണമേന്മയില്ലാത്ത വസ്തുക്കൾ ആളുകൾ വാങ്ങുന്നത് പരസ്യത്തിന്റെ മികവുകൊണ്ടാണ്. അവിടെയാണ് പരസ്യം ഒരു കലയായി രൂപപ്പെടുന്നത്.ലളിതമായ ഭാഷ പരസ്യത്തെ ആകർഷകമാക്കും.കഴിവതും ദൈർഘ്യം കുറഞ്ഞിരിക്കണം.
'മിൽമ കേരളം കണി കണ്ടുണരുന്ന നന്മ', മാതൃകയാക്കാവുന്ന പരസ്യവാചകമാണ് . ഇതിനെ ആകർഷകമാക്കുന്നത് പദ സാമ്യമാണ്. മിൽമ, നന്മ ഇവയുടെ പ്രയോഗം താളാത്മകമാകയാൽ മനസ്സിൽ പതിയുന്നു.കേരളം കണി കണ്ടുണരുന്ന എന്ന വിശേഷണം നമ്മുടെ നിത്യാനുഭവവുമായി ബന്ധപ്പെടുന്നു. ഈ പ്രയോഗങ്ങളുടെ വശ്യതമൂലം പാലിനെക്കുറിച്ച് ചിന്തിക്കുമ്പോൾ മിതമ ഓർമയിൽ വരും. അത് വാങ്ങാനുള്ള പ്രേരണ ഉണ്ടാകുന്നു. അവിടെ പരസ്യം വിജയിച്ചു.നിർമ്മാതാക്കളുടെ വിൽപ്പന കൗശലവും വിജയിച്ചു. കുപ്പികളിലും കവറുകളിലും നിറച്ച പാലിന്റെ ദൃശ്യരൂപങ്ങൾ ചേർക്കുമ്പോൾ പരസ്യം കുറേക്കൂടി ശക്തമാകുന്നു. മിൽമ വാങ്ങാന്നവർക്ക് അത് ഒന്നു പരീക്ഷിച്ചു നോക്കാൻതോന്നും. ഇങ്ങനെ മനുഷ്യ മനസ്സിനെ ആകർഷിച്ച് ഒരു വസ്തു ഉപയോഗിക്കാൻ വേണ്ട പ്രേരണ നൽകുന്ന പരസ്യകലയിൽ പല തന്ത്രങ്ങളും അടങ്ങിയിട്ടുണ്ട്.
പരസ്യങ്ങൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ പരസ്യ വാചകത്തിന്റെ താളമോ പ്രാസമോ മാത്രം പോരാ. അതിന്റെ വാചകം ലഘുവും ആശയം ശക്തവുമായിരിക്കണം. അവരുടെ ചലനവും സംഭാഷണവും ചടുലവും ഹൃദ്യവുമാകണം. ഒരു കലാരൂപം പോലെ പരസ്യചിത്രങ്ങളും കാണാൻ നാം ഇഷ്ടപ്പെടുന്നത് അത് ഒരു കലാസൃഷ്ടി പോലെ സുന്ദരമാകുന്നതു കൊണ്ടാണ്. അതിലെ ഭാഷാ പ്രയോഗവും അവതരണ രീതിയും ആശയവും പുതുമയുള്ളതാകണം.
കഥാപഠനം
N. S മാധവന്റെ 'ഹിഗ്വിറ്റ'.- ഒരു പഠനം
രചനാ കൗശലത്തിന്റെ അപൂർവ്വതയാൽ മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുകഥാകൃത്താണ് എൻ.എസ് മാധവൻ. സമകാലിക ജീവിതത്തോടുള്ള ധൈഷണിക പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ കഥകളിലധികവും . തന്റെ സവിശേഷമായ രചനാതസ്വാതന്ത്ര്യത്തിലൂടെ അവയെ കലാത്മകമാക്കി മാറ്റാനും അദ്ദേഹത്തിന് കഴിയുന്നു. ഭാവനയുടേയും ധൈഷണികതയുടേയും സവിശേഷമായ ഒരു ചേരുവയാണദ്ദേഹത്തിന്റെ കഥകളെന്നു പറയാം. അദ്ദേഹത്തിന്റെ ആദ്യകഥയായ ശിശുവിലും പ്ലേഗ് ബാധിച്ച് ചത്തൊടുങ്ങുന്ന ചൂളൈമേട്ടിലെ ശവങ്ങളിലും സമകാലിക രാഷ്ട്രീയ സംഭവങ്ങളെ പരാമർശിയ്ക്കുന്ന മുംബൈ, തിരുത്ത് എന്നീ കഥകളിലും നാലുലോകം, കർമൻ ,ഹിഗ്വിറ്റ എന്നീ കഥകളും ഈ സവിശേഷതയുടെ നിദർശനങ്ങളാണ്.
ഫുട്ബോൾ കളിയുടെ സാധ്യതകൾ തന്റെ സവിശേഷമായ രചനാ കൗശലത്തിലൂടെ പ്രയോജനപ്പെടുത്തി അങ്ങേയറ്റം ഭാവാത്മകമായി ഈ ദർശനം ഹിഗ്വിറ്റയിലൂടെ അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിൽ അദ്ദേഹം വിജയിച്ചിരിക്കുകയും ചെയ്യുന്നു.
കഥയിലെ നായകനായ ഗീവർഗീസച്ചൻ ഒരു സാധു പെൺകുട്ടിയെ ഒരു മുഠാളനി ൽ നിന്ന് കായികമായി രക്ഷിച്ച് സംരക്ഷിക്കുന്നതാണ് ഹിഗ്വിറ്റയിലെ കഥാതന്തു. ഗീവർഗീസച്ചൻ അധ്യാപകനായ പി.ടി മാഷിന്റെ മകനായിരുന്നു.പി .ടി മാഷ് മകനെ സ്കൂൾ വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ ഫുട്ബോൾ കളിക്കുവേണ്ട പ്രോത്സാഹനം നൽകി.പള്ളിക്കൂടത്തിലും പുൽമൈതാനങ്ങളിലും വെറും കാലിൽ കളിച്ച് ഗീവർഗീസ് പതുക്കെ താരമായി . വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ഫുട്ബോളുമായി ഗീവർഗീസിന് ഉണ്ടായിരുന്നത്. അച്ഛന്റെ മരണശേഷമാണ് ഗീവർഗീസ് ഫുട്ബോളുപേക്ഷിക്കുന്നതും ദൈവവിളി സ്വീകരിച്ച് അച്ചനായി ദക്ഷിണ ദൽഹിയിലെ ഒരു പള്ളിയിൽ വികാരിയായി എത്തുന്നതും. ഏതാനും ചില ആദിവാസി പെൺകുട്ടികളാണ് അവിടെ പ്രാർത്ഥനക്ക് എത്താറുള്ള വിശ്വാസികൾ. അതിൽ ഒരു ആദിവാസി പെൺകുട്ടിയാണ് ലൂസി മരണ്ടി. ജബ്ബാർ എന്ന ഒരു ഇടനിലക്കാരനാണ് അവൾക്ക് അവിടെ വീട്ടുജോലി വാങ്ങി നൽകിയത്. അവന് പക്ഷെ അവളെ വിറ്റ് കാശുണ്ടാക്കണമെന്ന ലക്ഷ്യമുണ്ടായിരുന്നു. അവനിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അവൾ പലപ്പോഴും അച്ചനെ കാണാൻ വരാറുണ്ട്. ഒരിക്കൽ ലൂസി ജബ്ബാറിൽ നിന്നും രക്ഷപ്പെട്ട് രഹസ്യമായി മറ്റൊരിടത്ത് ജോലി തേടിയെങ്കിലും അയാൾ അവിടെയുമെത്തി അവളെ ശല്യപ്പെടുത്താൻ തുടങ്ങി. പലപ്പോഴും ഒരു സാധാരണ ഗോളിയെപ്പോലെ ഈ കളികളിൽ ദൃക്സാക്ഷിയായി നിന്ന ഗീവർഗീസച്ചൻ ഹിഗ്വിറ്റ യുടെ കളി കണ്ടതോടെ കളത്തിന്റേ മുന്നിലേയ്ക്കിറങ്ങി പ്രതികരിക്കാൻ തീരുമാനിച്ചു. ലൂസിയെ ആക്രമിക്കാൻ ശ്രമിച്ച ജബ്ബാറിനെ ഹിഗ്വിറ്റയെന്ന ഗോളി പന്തടിക്കുന്നതു പോലെ അടിച്ചുവീഴ്ത്തി അവളെ രക്ഷപ്പെടുത്തി. അവളെ അവൾ നിന്നിരുന്ന വീട്ടിൽ എത്തിച്ച് ശാന്തനായി മടങ്ങുകയും ചെയ്തു.
കലാകൗശലത്തിന്റെ സമഗ്രമായ വിജയമാണ് ഹിഗ്വിറ്റയെ (ശദ്ധേയമാക്കുന്നത്. തന്നെ ആശ്രയിക്കുന്ന നിരാംലബയായ ഒരു പെൺകുട്ടിയെ രക്ഷിക്കുവാൻ തനിയ്ക്ക് ഹിതകരമായ മാർഗ്ഗങ്ങൾ വിഫലമാണെന്നറിയുമ്പോൾ ഹിംസാത്മകമായ മാർഗ്ഗം സ്വീകരിക്കുന്ന പാതിരി .അച്ചന്റെ മനസ്സിൽ ആശങ്ക മാറി ചടുലമായ തീരുമാനത്തിലും അതിന്റെ ആവേശമാർന്ന നിർവ്വഹണത്തിലുമെത്തിച്ചേരുന്നത് മിന്നൽ വേഗത്തിൽ ഗോൾ കൊയ്യുന്ന ഹിഗ്വിറ്റ എന്ന ഗോളിയുടെ ആക്ഷനും രണ്ടിന്റേയും സമന്യയം സവിശേഷമായ ഒരു ആവിഷ്ക്കാര ചാരുത ഈ കഥയ്ക്ക് നൽകുന്നു.
സിനിമ - തമാര - എലിയ കെസ് നെയ്ഡർ
ജോസഫ് നോവെ നിർമ്മിച്ച് എലിയ കെസ് നെയ്ഡർ സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമാണ് തമാര .
ലിംഗവിവേചനം ശക്തമായ വെനസ്വേലയിലെ ആദ്യ ഭിന്ന ലിംഗക്കാരനായ പൊതുപ്രവർത്തകൻ തമാര ആൻഡ്രിന്റെ യഥാർത്ഥ ജീവിതത്തെ വരച്ചുകാണിക്കുന്ന ചിത്രമാണിത്.ഭിന്ന ലിംഗക്കാർ അനുഭവിക്കുന്ന ക്രൂരതകളുടെ നേർസാക്ഷ്യമാണ് ഈ ചിത്രം. യാഥാസ്ഥിതിക കുടുംബത്തിലെ അംഗമായ തമാരയെ ഒരു അഭിഭാഷകനും കുടുംബസ്ഥനുമായി കാണാനാണ് വീട്ടുകാർ ആഗ്രഹിച്ചത്.എന്നാൽ തന്റെ വ്യക്തിത്വം ഒരു സ്ത്രീയുടേതാണെന്ന തിരിച്ചറിവ് അയാളുടെ ജീവിതത്തെ തകിടം മറിക്കുന്നു.
സിനിമ - സുവോളജി -ഇവാൻ വേർഡുവോസ്കി
ഒരു റഷ്യൻ ചലച്ചിത്രമായ Zoology ഇവാൻ വേർഡോവ്‌സ്‌ക്കി സംവിധാനം ചെയ്ത് നതാലിയ മുക്രിതസ്കയ നിർമിച്ച സിനിമയാണ് .
മധ്യ വയസ്കയായ നടാഷയാണ് ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം. സ്ഥലത്തെ മൃഗശാലയിലെ ജോലിക്കാരിയായ നടാഷാ തന്റെ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. സുഹൃത്തുക്കളുടെ പരിഹാസത്തിനിടയിൽ ഈശ്വര വിശ്വസിയായ 'അമ്മ മാത്രമാണ് അവളുടെ ആശ്വസം . മൃഗശാലയിലെ ജോലി അവൾക്ക് തീർത്തും വിരസത ഉളവാക്കുന്നതായിരുന്നു. ഈ വിരസമായ ജീവിതത്തിനിടയിൽ സിനിമ - വെയർ ആർ മൈ ഷൂസ് - കിയോമാർസ് പൗരമാദ്
അൽഷിമേഴ്‌സ് രോഗം ഒരാളുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്ന് ഈ സിനിമ പറയുന്നു. ഹബീബ് കാവേ എന്ന കഥാപാത്രമാണ് അൽഷിമേഴ്‌സ് രോഗിയെ അവതരിപ്പിക്കുന്നത്. വളരെ വൈകാരികമായ ഒത്തിരി മുഹൂർത്തങ്ങൾ ഈ സിനിമയെ പ്രേക്ഷകനിലേക്ക് കൂടുതൽ അടുപ്പിക്കുന്നു .
വര്ഷങ്ങള്ക്കു മുൻപേ അയാളെ ഉപേക്ഷിച്ച അയാളുടെ കുടുംബം വിദേശത്തേക്ക് കുടിയേറിക കഴിഞ്ഞിരുന്നു . എന്നാൽ ഭാര്യയെയും മകളെയും വളരെയധികം സ്നേഹിച്ചിരുന്ന അയാൾ ,ഒരു മറവിരോഗി ആണെങ്കിൽ പോലും അവരെ ഇപ്പോഴും ഓർത്തു. 5 വയസ്സാകുമ്പോൾ പിരിഞ്ഞത്‌പോയ മകളെ വർഷങ്ങൾ കഴിഞ്ഞിട്ടും അതേ 5 വയസ്സിൽ തന്നെ അയാൾ ഇഷ്ടപ്പെടുകയാണ് . അതുകൊണ്ടുതന്നെ വര്ഷങ്ങള്ക്കു ശേഷം തിരിച്ചു വന്ന മകളെ അയാൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല . ഒടുവിൽ അയാളെ പരിചരിക്കാൻ നിൽക്കുന്ന നേഴ്‌സ് ആയി അവൾ അവിടെ കയറിക്കൂടുകയും അച്ഛനെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. അച്ഛനെ മറവിയിൽ നിന്നും പുറത്തു കൊണ്ടുവരാനുള്ള തീവ്ര പരിശ്രെമമാണ് ആ മകളിൽ കാണാൻ കഴിയുന്നത് . തെറ്റിദ്ധാരണയുടെ പേരിൽ അകന്നു കഴിയുന്ന അച്ഛനെയും അമ്മയെയും ഒരുമിച്ച് കൊണ്ടുവന്ന് നഷ്ടപ്പെട്ട സന്തോഷത്തെ മെനെഞ്ഞെടുക്കാനാണ് ഈ മകൾ ശ്രെമിക്കുന്നത് . വൈകാരികമായി മുന്നോട്ടു പോകുന്ന ഈ ചിത്രം പ്രേക്ഷകന് ഒരു പുത്തൻ അനുഭവമാണ് നൽകുന്നത്.
സിനിമ - കിസ്മത്- ഷാനവാസ് കെ ബാവക്കുട്ടി
ഷാനവാസ് കെ ബാവക്കുട്ടി തിരക്കഥയും സംവിധാനവും ചെയ്ത് ശൈലജ മണികണ്ഠൻ നിർമിച്ച മലയാള ചിത്രമാണ് ''കിസ്മത്''.
ജാതി വിവേചനത്തെ ശക്തമായി പ്രതിപാദിക്കുന്ന ഈ ചിത്രത്തിൽ വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേരുടെ പ്രണയമാണ് ഇതിവൃത്തം . മുസ്ലിം സമുദായത്തിൽപെട്ട 22 വയസ്സുള്ള ഇർഫാനും ദളിത് വിഭാഗത്തിൽപെട്ട 26 വയസ്സുള്ള അനിതയും പ്രണയത്തിലാകുന്നു. എന്നാൽ അനിതയുടെ ജാതിയും പ്രായക്കൂടുതലും ഇർഫാന്റെ വീട്ടുകാരെ ചൊടിപ്പിക്കുന്ന. ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തി നിയമപരമായി വിവാഹിതരാകാൻ അവർ തീരുമാനമെടുക്കുന്ന. പക്ഷെ അവിടെയും തികഞ്ഞ പരിഹാസമാണ് അവർക്ക് നേരിടേണ്ടി വന്നത്. പോലീസുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾക്ക് പാത്രമായി. വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ് അനുനയിപ്പിച്ചു അവരെ രണ്ടു വഴികാക്കുന്നു. എന്നാൽ യാഥാർഥ്യം മനസ്സിലാക്കുന്ന ഇർഫാൻ തിരിച്ച അനിതയുടെ അടുത്തെത്താനുള്ള പരാക്രമത്തിനിടെ അപ്രതീക്ഷിതമായി സ്വന്തം അച്ഛന്റെ കൈകൊണ്ട് കൊല്ലപ്പെടുന്നു. ഇതൊന്നും അറിയാതെ അനിത ആ നാട്ടിലേക്ക് കടന്നു വരുന്നത് വരെ ആദ്യ കഥാന്ത്യമായി കാട്ടിത്തരുന്നുവെങ്കിൽ പിന്നീട് അനിതയെ കേരളത്തിന് പുറത്തു ഉദ്ദ്യോഗസ്ഥയായ ഒരു യുവതി ആയാണ് കാണുന്നത്. ജാതിയുടെ പേരിൽ പ്രണയത്തെ നിഷേധിച്ചവർക്ക് ഒടുവിൽ സ്വന്തം രക്തത്തെ തന്നെ ബാലീ കൊടുക്കേണ്ടി വരുന്നു. മാത്രമല്ല ഒരു ദളിത് യുവതിയുടെ വളർച്ചയും ഈ ചലച്ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നു . യഥാർത്ഥമായ ഒരു സംഭവത്തെയാണ് ഷാനവാസ് കിസ്മത്തിന് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്.
ജാതി വിവേചനത്തെ ശക്തമായി പ്രതിപാദിക്കുന്ന ഈ ചിത്രത്തിൽ വ്യത്യസ്ത ജാതിയിലുള്ള രണ്ടുപേരുടെ പ്രണയമാണ് ഇതിവൃത്തം . മുസ്ലിം സമുദായത്തിൽപെട്ട 22 വയസ്സുള്ള ഇർഫാനും ദളിത് വിഭാഗത്തിൽപെട്ട 26 വയസ്സുള്ള അനിതയും പ്രണയത്തിലാകുന്നു. എന്നാൽ അനിതയുടെ ജാതിയും പ്രായക്കൂടുതലും ഇർഫാന്റെ വീട്ടുകാരെ ചൊടിപ്പിക്കുന്ന. ഒടുവിൽ പോലീസ് സ്റ്റേഷനിൽ എത്തി നിയമപരമായി വിവാഹിതരാകാൻ അവർ തീരുമാനമെടുക്കുന്ന. പക്ഷെ അവിടെയും തികഞ്ഞ പരിഹാസമാണ് അവർക്ക് നേരിടേണ്ടി വന്നത്. പോലീസുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും രൂക്ഷമായ വിമർശനങ്ങൾക്ക് പാത്രമായി. വിവാഹം നടത്തിക്കൊടുക്കാമെന്നു പറഞ് അനുനയിപ്പിച്ചു അവരെ രണ്ടു വഴികാക്കുന്നു. എന്നാൽ യാഥാർഥ്യം മനസ്സിലാക്കുന്ന ഇർഫാൻ തിരിച്ച അനിതയുടെ അടുത്തെത്താനുള്ള പരാക്രമത്തിനിടെ അപ്രതീക്ഷിതമായി സ്വന്തം അച്ഛന്റെ കൈകൊണ്ട് കൊല്ലപ്പെടുന്നു. ഇതൊന്നും അറിയാതെ അനിത ആ നാട്ടിലേക്ക് കടന്നു വരുന്നത് വരെ ആദ്യ കഥാന്ത്യമായി കാട്ടിത്തരുന്നുവെങ്കിൽ പിന്നീട് അനിതയെ കേരളത്തിന് പുറത്തു ഉദ്ദ്യോഗസ്ഥയായ ഒരു യുവതി ആയാണ് കാണുന്നത്. ജാതിയുടെ പേരിൽ പ്രണയത്തെ നിഷേധിച്ചവർക്ക് ഒടുവിൽ സ്വന്തം രക്തത്തെ തന്നെ ബാലീ കൊടുക്കേണ്ടി വരുന്നു. മാത്രമല്ല ഒരു ദളിത് യുവതിയുടെ വളർച്ചയും ഈ ചലച്ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നു . യഥാർത്ഥമായ ഒരു സംഭവത്തെയാണ് ഷാനവാസ് കിസ്മത്തിന് ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്നത്.
Subscribe to:
Posts (Atom)